Get Mystery Box with random crypto!

​​കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ കോവിഡ് രോഗം ബാധിച്ച് മരണപ് | CMOKerala

​​കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ കോവിഡ് രോഗം ബാധിച്ച് മരണപ്പെട്ട യുവ മുന്നണിപ്പോരാളി തലയൽ മേലെത്തട്ട് വീട്ടിൽ എസ്. ആർ ആശയുടെ വിയോഗം വേദനാജനകമാണ്. അവസാനവർഷ എൽ. എൽ. ബി വിദ്യാർത്ഥി കൂടിയായിരുന്ന ആശ, പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കുചേർന്നത്. പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന ആശ, പോസിറ്റീവ് ആയിരുന്നവരെ ആശുപത്രികളിൽ എത്തിക്കാനും മറ്റുമുള്ള വോളന്റിയർ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു. ആശയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി